ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി.

Friday, 30 Jun, 2023   HARITHA SONU

വള്ളികുന്നം : ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബ്, ഓർമ്മച്ചെപ്പ് പൂർവവിദ്യാർഥിക്കൂട്ടായ്മ എന്നിവ ചേർന്ന് ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി. വള്ളികുന്നം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം. ഇഗ്‌നേഷ്യസ് ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. അഭിലാഷ്‌കുമാർ ലഹരിവിരുദ്ധസന്ദേശം നൽകി. പ്രഥമാധ്യാപകൻ കൃഷ്ണകുമാർ, പ്രിൻസിപ്പൽ കെ.ജെ. സുധീരൻ, പൂർവവിദ്യാർഥിക്കൂട്ടായ്മ ഭാരവാഹികൾ, എൻ.സി.സി., എസ്.പി.സി., സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്‌സ്, സ്കൂൾ ഫുട്‌ബോൾ ടീം എന്നിവർ ലഹരിവിരുദ്ധ സന്ദേശയാത്രയിൽ പങ്കാളികളായി. ഇലിപ്പക്കുളം ഗവ. എൽ.പി. സ്കൂൾ, എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂൾ, ഇലിപ്പക്കുളം യു.പി.എസ്., ചൂനാട് ജങ്ഷൻ, പഞ്ചായത്ത് ഓഫീസ് ജങ്ഷൻ, കിണറുമുക്ക് എന്നിവിടങ്ങളിൽ ബോധവത്‌കരണവും ലഘുലേഖ വിതരണവും നടത്തി. എക്‌സൈസ്, പോലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെയാണു ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തിയത്.