മാന്നാർ നായർ സമാജത്തിന്റെ 121-ാമത് ജന്മദിനം ആഘോഷിച്ചു.

Wednesday, 27 Sep, 2023   HARITHA SONU

മാന്നാർ : എൻ. എസ്. എസ് എന്ന മഹാപ്രസ്ഥാനം രൂപവത്കരിക്കുന്നതിനു സമുദായാചാര്യൻ മന്നത്തു പദ്മനാഭനു പ്രചോദനമായ മാന്നാർ നായർ സമാജത്തിന്റെ 121-ാമത് ജന്മദിനം ആഘോഷിച്ചു. അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ആഘോഷം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും വിവിധ പ്രതിഭകൾക്കുമുള്ള അവാർഡുകളും വിതരണം ചെയ്തു. നായർ സമാജം പ്രസിഡന്റ് എ. ഹരീന്ദ്ര കുമാർ അധ്യക്ഷനായി. ഡോ. കെ. ബാലകൃഷ്ണപിള്ള, കെ. ജി വിശ്വനാഥൻ നായർ, പി. പി ചന്ദ്രൻ, പി. ആർ ഹരികുമാർ ശിവം, എൽ. പി സത്യപ്രകാശ്, സുരേഷ് കുമാർ ചേക്കോട്ട്, രജനീഷ് എന്നിവർ പ്രസംഗിച്ചു.