പാണാവള്ളി പഞ്ചായത്ത് എട്ടാംവാർഡിൽ അഞ്ചുതുരുത്ത് മേഖലയിൽ മാലിന്യംതള്ളുന്നു.

Thursday, 14 Sep, 2023   HARITHA SONU

പാണാവള്ളി : പാണാവള്ളി പഞ്ചായത്ത് എട്ടാംവാർഡിൽ അഞ്ചുതുരുത്ത് മേഖലയിൽ മാലിന്യംതള്ളുന്നു. തുരുത്തിന്റെ പലഭാഗങ്ങളിലും നിത്യേന മാലിന്യംതള്ളുന്നുണ്ട്. ചില റിസോർട്ടുകളിൽനിന്നുള്ള മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. ചാക്കുകളിലാക്കിയാണ് തീരപ്രദേശത്ത് നിക്ഷേപിക്കുന്നത്. ഇത്തരം മാലിന്യം അടങ്ങിയ ചാക്കുകൾ വേലിയേറ്റ സമയത്ത് കായലിൽ ഒഴുകിയെത്തുന്നു. ഇതു മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ബാധിക്കുന്നതായി പരാതിയുണ്ട്. ഇതിൽനിന്നുള്ള ദുർഗന്ധം സമീപവാസികൾക്കു വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുമുണ്ട്.