ചെങ്ങന്നൂർ ഏരിയ കൺവെൻഷൻ സി. ഐ. ടി. യു ഏരിയ സെക്രട്ടറി എം. കെ മനോജ് ഉദ്ഘാടനം ചെയ്തു.

Sunday, 17 Sep, 2023   HARITHA SONU

ചെങ്ങന്നൂർ : ഇലക്ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സി. ഐ. ടി. യു). ചെങ്ങന്നൂർ ഏരിയ കൺവെൻഷൻ സി. ഐ. ടി. യു ഏരിയ സെക്രട്ടറി എം. കെ മനോജ് ഉദ്ഘാടനം ചെയ്തു. ആർ. ശിവദാസൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. ജി വാസുദേവൻ നായർ, ജയിംസ് പ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ആർ. ശിവദാസ് (പ്രസി) കെ. പി രമേശ്, ജയിംസ് പ്രകാശ് (വൈസ് പ്രസി) പി. ജി വാസുദേവൻ നായർ (സെക്ര), സുനിൽ വർഗീസ്, പ്രമോദ് പി.(ജോ. സെക്ര) ഗോപാലകൃഷ്ണൻ നായർ (ഖജാ)