ശ്രീമൂലം ടൗൺ ക്ലബ്ബിന്റെ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു.

Monday, 18 Sep, 2023   HARITHA SONU

അമ്പലപ്പുഴ : ശ്രീമൂലം ടൗൺ ക്ലബ്ബിന്റെ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബിലെ കളിക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്ഥിരം ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയം നിർമിച്ചത്. ടൗൺ ക്ലബ്ബ് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അധ്യക്ഷനായി. അമ്പലപ്പുഴ ഡി. വൈ. എസ്. പി എ. കെ വിശ്വനാഥൻ മുഖ്യാതിഥിയായി. ക്ലബ്ബ് ഭാരവാഹികളായ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, പി. എസ് ദേവരാജ്, എസ്. രാജൻ, ജി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീമൂലം ടൗൺ ക്ലബ്ബും എം. വി. സി മണ്ണഞ്ചേരിയും തമ്മിലുള്ള പ്രദർശനമത്സരവും നടന്നു.