ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ ചേർത്തല താലൂക്ക് വാർഷികം.

Sunday, 24 Sep, 2023   HARITHA SONU

ചേർത്തല : ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ ചേർത്തല താലൂക്ക് വാർഷികം സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി. ആർ പുഷ്പകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് തങ്കച്ചൻ വടക്കേക്കരി അധ്യക്ഷനായി. സെക്രട്ടറി ഗോപാലകൃഷ്ണൻ, സ്റ്റാഫോർഡ്, സുരേഷ് കണ്ണാട്ട്, സലിംകുമാർ, പി. സി മോനിച്ചൻ, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.