ഗുരുവൃക്ഷം എന്ന പേരിൽ വൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ ഉദ്ഘാടനം മുട്ടം ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ശ്രീനാരായണഗുരു സമാധിദിനത്തിൽ നടന്നു.

Friday, 22 Sep, 2023   HARITHA SONU

മുട്ടം : ശ്രീനാരായണ ഗുരുദേവന്റെ പരിസ്ഥിതി സന്ദേശത്തിനു പ്രചാരം നൽകി ദേവാലയങ്ങളിൽ ഗുരുവൃക്ഷം എന്ന പേരിൽ വൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ ഉദ്ഘാടനം മുട്ടം ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ശ്രീനാരായണഗുരു സമാധിദിനത്തിൽ നടന്നു. എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ വൃക്ഷത്തൈ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ് ബി. നടരാജൻ അധ്യക്ഷത വഹിച്ചു. പൂമരത്തണൽ കോ- ഓർഡിനേറ്റർ സുനിൽ സുരേന്ദ്രൻ വൃക്ഷത്തൈ നട്ടു.

ആശ്രമമഠാധിപതിസ്വാമി സുഖാകാശ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി ബി. നന്ദകുമാർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സനൽകുമാർ, ജാസ്മിൻനൈസാം, എൻ. എസ്. എസ് കരയോഗം പ്രസിഡന്റ് സദാശിവൻനായർ, അയ്യപ്പൻ കൈപ്പള്ളിൽ, രഘു കളത്തിൽ, മുട്ടംബാബു, മുട്ടം സി. ആർ ആചാര്യ, അനിൽ ശങ്കർ കൊക്കാട്ട്, കെ. എസ് ശ്രീമോൻ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ വിവിധ ദേവാലയങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.