കുരട്ടിക്കാട് പാട്ടമ്പലം ദേവസ്വം അതിഥി മന്ദിരത്തിന്റെ കട്ടിളവെപ്പ് ദേവസ്വം പ്രസിഡന്റ് ബി. ശ്രീകുമാർ നിർവഹിച്ചു.

Friday, 22 Sep, 2023   HARITHA SONU

കുരട്ടിക്കാട് : കുരട്ടിക്കാട് പാട്ടമ്പലം ദേവസ്വം അതിഥി മന്ദിരത്തിന്റെ കട്ടിളവെപ്പ് ദേവസ്വം പ്രസിഡന്റ് ബി. ശ്രീകുമാർ നിർവഹിച്ചു. എട്ടു മുറികൾ അടങ്ങിയ ഇരുനിലക്കെട്ടിട സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കാണു തുടക്കംകുറിച്ചത്. ചടങ്ങിൽ ദേവസ്വം വൈസ് പ്രസിഡന്റ് വിശ്വമോഹനൻ നായർ, സെക്രട്ടറി മോഹനചന്ദ്രൻ നായർ, ഭരണസമിതി അംഗങ്ങളായ ടി. എസ് ഗോപാലകൃഷ്ണൻ നായർ, അജിത്ത് കുമാർ, കെ. ആർ രജനീഷ് ബാബു പല്ലവന എന്നിവർ പങ്കെടുത്തു.