ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റിയുടെ അമൃതംപദ്ധതിക്ക് തുടക്കമായി.

Friday, 28 May, 2021   HARITHA SONU

വള്ളികുന്നം : ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റിയുടെ അമൃതംപദ്ധതിക്ക് തുടക്കമായി. ആരോഗ്യപ്രവർത്തക സി. അനിതയ്ക്ക് കൈമാറി കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ മഠത്തിൽ ഷുക്കൂർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം ശങ്കരൻകുട്ടിനായർ, ഊട്ടുപുര ഭാരവാഹികളായ മീനു സജീവ്, നന്ദനം രാജൻപിള്ള, അൻസാർ ഐശ്വര്യ, രാജുമോൻ വള്ളികുന്നം, പ്രകാശ് സരോവരം, ഉണ്ണിമായ തുടങ്ങിയവർ പങ്കെടുത്തു. വള്ളികുന്നം പഞ്ചായത്തിലെ തിരഞ്ഞെടുത്ത മൂന്നു കോളനികളിലെ മുഴുവൻവീടുകളിലും പാലുംമുട്ടയും മറ്റുപോഷകാഹാരങ്ങളും എത്തിക്കുന്നതാണ് പദ്ധതി. മൂന്നു കോളനികളിലായി 150 ഓളം വീടുകളിൽ പദ്ധതിയിലൂടെ പോഷകാഹാര കിറ്റുകൾ ലഭിക്കും. ലോക്ഡൗൺകാലത്ത് ഊട്ടുപുരയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ഭക്ഷ്യധാന്യകിറ്റുകളുടെയും മരുന്നുകളുടെയും വിതരണം കൂടാതെയാണ് അമൃതം പദ്ധതി നടപ്പാക്കുന്നത്.