ഓടയൊരുക്കാതെ റോഡുകൾ നിർമിക്കുന്നതു മലിനജലം കെട്ടിക്കിടക്കുന്നതിനു കാരണമാകുന്നു.

Tuesday, 22 Jun, 2021   PM JAFFAR

പൂച്ചാക്കൽ : ഓടയൊരുക്കാതെ റോഡുകൾ നിർമിക്കുന്നതു മലിനജലം കെട്ടിക്കിടക്കുന്നതിനു കാരണമാകുന്നു. തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ സ്രാമ്പിക്കൽ പടിഞ്ഞാറ് 12, 13 വാർഡുകളിലൂടെ പോകുന്ന തണ്ണിശ്ശേരി - സ്രാമ്പിക്കൽ റോഡരികിലാണു വെള്ളം കെട്ടിക്കിടക്കുന്നത്. ഓട സൗകര്യമില്ലാത്ത റോഡ്‌ നിർമിച്ചതു കൊണ്ടാണെന്ന് ആരോപണമുയർന്നു. റോഡിന്റെ പടിഞ്ഞാറുള്ള സ്ഥലത്താണു വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളം ഒഴുകിപ്പോകാൻ ഒരുമാർഗവും ഇല്ലാത്ത അവസ്ഥയാണ്. തോടിന്റെ ഭാഗങ്ങൾ നികർത്തി റോഡ് നിർമിക്കുന്നതാണു മിക്ക സ്ഥലങ്ങളിലെയും പ്രധാനമായ പ്രശ്നം. അടിയിൽകൂടി പൈപ്പിട്ടിട്ടുമില്ല. നിലവിൽ കെട്ടിക്കിടക്കുന്ന വെള്ളംമൂലം ദുർഗന്ധവും അതീവ മലീനവുമാണ്. റോഡരികിൽ കാന നിർമിച്ചു വെള്ളം ഒഴുക്കിക്കളയണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.