മാവേലിക്കര പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.

Thursday, 27 Jul, 2023   HARITHA SONU

മാവേലിക്കര : പട്ടികജാതി, പട്ടികവർഗ സംയുക്ത സമുദായ സംഘടനാസമരസമിതി മാവേലിക്കര, ചെങ്ങന്നൂർ താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തിൽ മാവേലിക്കര പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. പുതിയകാവ് ജങ്ഷനിൽനിന്നു തുടങ്ങിയ മാർച്ച് പോലീസ് സ്റ്റേഷനു 100 മീറ്റർ അകലെ പോലീസ് വടംകെട്ടി തടഞ്ഞു. തുടർന്നു നടത്തിയ ധർണ സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. സംയുക്ത സംഘടനാ സമരസമിതി ചെയർമാൻ കെ. വിജയൻ അധ്യക്ഷനായി. കൺവീനർ ടി.സി. പ്രസന്ന, മാങ്കാംകുഴി രാധാകൃഷ്ണൻ, പി.കെ. തമ്പി, കെ.കെ. ഓമനക്കുട്ടൻ, ഷിബു അച്യുതൻ, കെ. മധു, ഡി. കലേശൻ, സന്തോഷ് നന്മ, സന്തോഷ് പാലത്തുംപാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.