വിവിധ ആവശ്യങ്ങളുന്നയിച്ച് മുനിസിപ്പൽ, കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ധർണ നടത്തി.

Friday, 07 Jul, 2023   HARITHA SONU

മാവേലിക്കര : വിവിധ ആവശ്യങ്ങളുന്നയിച്ച് മുനിസിപ്പൽ, കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) മാവേലിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭാകവാടത്തിൽ ധർണ നടത്തി. സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. അനിരുദ്ധൻ ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡി. തുളസീദാസ് അധ്യക്ഷനായി. കെ.ആർ. ദേവരാജൻ, കെ. ലതിക, ജി. നിർമല, അനു പോൾ മാത്യു, ശ്യാമളാദേവി, വിമലാ കോമളൻ, കവിതാ ശ്രീജിത്, ചിത്രാ അശോകൻ എന്നിവർ പ്രസംഗിച്ചു.