കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ സമ്മേളനം നടന്നു.

Wednesday, 12 Jul, 2023   HARITHA SONU

ചാരുംമൂട് : കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ മാവേലിക്കര താലൂക്ക് സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ബി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. സി. രമേശ് അധ്യക്ഷനായി. ലൈബ്രേറിയൻ യൂണിയൻ ജില്ലാ പ്രസിഡന്റ് ജെ. ജയലാൽ, വൈസ് പ്രസിഡന്റ് അമ്പിളിക്കല, ബീനാ ഹരിദാസ്, കെ. മധുസൂദനൻ, റീജ, പ്രസന്നകുമാരി, കെ. ഗംഗാധരൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.