സാംബവ മഹാസഭ കോവിഡ് ബാധിത കുടുംബങ്ങൾക്ക്‌ ഭക്ഷ്യക്കിറ്റ് വിതരണംചെയ്തു.

Monday, 21 Jun, 2021   PM JAFFAR

ഹരിപ്പാട് : സാംബവ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ കോവിഡ് ബാധിത കുടുംബങ്ങൾക്ക്‌ ഭക്ഷ്യക്കിറ്റ് വിതരണംചെയ്തു. ഹരിപ്പാട് ശാഖാ പ്രസിഡന്റ് കെ. പുരുഷോത്തമനു കൈമാറി ജില്ലാ സെക്രട്ടറി കെ.സി.ആർ. തമ്പി ഉദ്ഘാടനം ചെയ്തു. സാംബവ മഹാസഭ ഡയറക്ടർ ബോർഡംഗം വിജയൻ കളരിക്കൽ, താലൂക്ക് യൂണിയൻ സെക്രട്ടറി ബി.എസ്. സുഭാഷ് ചന്ദ്രൻ, താലൂക്ക് വൈസ് പ്രസിഡന്റ് കെ. ഗോപി, കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.