ആവണിപ്പൂത്താലം പദ്ധതി ഉദ്ഘാടനം ചെയ്തു.

Sunday, 02 Jul, 2023  hari

ചെട്ടികുളങ്ങര : ഓണത്തിനാവശ്യമായ പൂക്കൾ സ്വന്തമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം നടപ്പാക്കിയ ആവണിപ്പൂത്താലം പദ്ധതി ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം കെ.ജി. സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ രാജശ്രീ എസ്, പി.ടി.എ. അംഗങ്ങളായ പി.ജി. കൃഷ്ണലാൽ, അജിത്ത് കുമാർ, സുധാമണി, പ്രോഗ്രാം ഓഫീസർ രമ്യ, എൻ.എസ്.എസ്. വൊളന്റിയർ കൈലാസനാഥ്, ബിബിധ എന്നിവർ പ്രസംഗിച്ചു .