അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ ധർണ.

Saturday, 26 Jun, 2021   PM JAFFAR

ചേർത്തല : അസംഘടിത തൊഴിലാളി കോൺഗ്രസ്(ടൂർ പാക്കേജ് ഡ്രൈവേഴ്‌സ്) ജില്ലാ കമ്മിറ്റി പെട്രോൾ- ഡീസൽ വില വർധനയ്ക്കെതിരേ ധർണ നടത്തി. ചേർത്തലയിൽനടന്ന പ്രതിഷേധം കെ.പി.സി.സി. സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് ജോസഫ് ആന്റണി അധ്യക്ഷനായി. സെക്രട്ടറി ജോസി പുന്നയ്ക്കൽ, റോജി, വിഷ്ണു, ഷാജു തുടങ്ങിയവർ പങ്കെടുത്തു.