നാലുചിറ ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിനാവശ്യമായ ഫാനുകൾ നൽകി.

Wednesday, 02 Aug, 2023   HARITHA SONU

തോട്ടപ്പള്ളി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടപ്പള്ളി യൂണിറ്റ് നാലുചിറ ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിനാവശ്യമായ ഫാനുകൾ നൽകി. വിതരണോദ്‌ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം നിർവഹിച്ചു. എസ്.എം.സി. ചെയർപേഴ്‌സൻ പ്രിയാ അജേഷ് അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, ഗ്രാമപഞ്ചായത്തംഗം ലീനാ രജനീഷ്, പ്രഥമാധ്യാപിക ജി. സുമംഗലി, സുരേഷ് സീഗേറ്റ്, എച്ച്. മുഹമ്മദ്കബീർ, എ.എം. സാലി, വൈ. പ്രദീപ്, പ്രഭാ ശുഭദേവൻ തുടങ്ങിയവർ പങ്കെടുത്തു.