മഹിളാ കോൺഗ്രസ് സായാഹ്നസദസ്സ്‌ നടത്തി.

Tuesday, 01 Aug, 2023   HARITHA SONU


അമ്പലപ്പുഴ : ആലുവയിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി മഹിളാ കോൺഗ്രസ് അമ്പലപ്പുഴയിൽ സായാഹ്നസദസ്സ്‌ നടത്തി. യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാ വാവച്ചി അധ്യക്ഷയായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രമാ തങ്കപ്പൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷിതാ ഗോപിനാഥ്, സുഷമാ മോഹൻദാസ്, ഷഹനാ മജീദ്, മിനിമോൾ, ശ്രീജാ സന്തോഷ്, സീന, മാനിഷാദ, ഷീജാ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.