എസ്.‍ ഡി കോളേജിൽ സ്ഥാപകരിൽ ഒരാളായ കെ. പാർഥസാരഥി അയ്യങ്കാരുടെ സ്മരണയ്ക്കായി നവീകരിച്ച സുവർണജൂബിലി ഓഡിറ്റോറിയം തുറന്നു.

Wednesday, 13 Sep, 2023   HARITHA SONU

ആലപ്പുഴ : എസ്.‍ ഡി കോളേജിൽ സ്ഥാപകരിൽ ഒരാളായ കെ. പാർഥസാരഥി അയ്യങ്കാരുടെ സ്മരണയ്ക്കായി നവീകരിച്ച സുവർണജൂബിലി ഓഡിറ്റോറിയം തുറന്നു. പാപ്പാസ്വാമി എന്നറിയപ്പെട്ടിരുന്ന പാർഥസാരഥി അയ്യങ്കാരുടെ മകനും സനാതനധർമ വിദ്യാശാലയുടെ മാനേജിങ് കമ്മിറ്റിയംഗവുമായ പി. എസ് രാഘവൻ ഉദ്ഘാടനം ചെയ്തു. 2000-ത്തിൽ നിർമിച്ച മന്ദിരമാണ് ആധുനിക ദൃശ്യ - ശ്രവ്യ സൗകര്യങ്ങളോടെ ശീതീകരിച്ച് നവീകരിച്ചത്. കോളേജിന്റെ എല്ലാ അക്കാദമിക - സാംസ്കാരികപരിപാടികളും നടക്കുന്ന ഓഡിറ്റോറിയമാണിത്.

കോളേജ് മാനേജർ പി. കൃഷ്ണകുമാർ അധ്യക്ഷനായി. എസ്. ഡി. വി ട്രസ്റ്റ് പ്രസിഡന്റ് ആർ. കൃഷ്ണൻ, സെക്രട്ടറി എൻ. നീലകണ്ഠൻ, പ്രിൻസിപ്പൽ പ്രൊഫ. കെ. എച്ച് പ്രേമ, വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു നായർ, ഹെഡ് അക്കൗണ്ടന്റ് ആർ. ബാബു എന്നിവർ പ്രസംഗിച്ചു.