വിരമിച്ച ബാങ്കുജീവനക്കാർ ധർണ നടത്തി.

Wednesday, 02 Aug, 2023   HARITHA SONU

ആലപ്പുഴ : വിരമിച്ച ബാങ്കുജീവനക്കാരുടെ ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് കേരളയുടെ നേതൃത്വത്തിൽ ബാങ്ക് സ്വകാര്യവത്കരണ നയങ്ങൾക്കെതിരേയും പെൻഷൻപരിഷ്‌കരണം നടപ്പാക്കാത്തതിനെതിരേയും ധർണ നടത്തി. മുൻമന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. എം.ജെ. ദേവസ്യ അധ്യക്ഷനായി. സംഘടനാ നേതാക്കളായ എ. അബ്ദുൾ ജലീൽ, പി.എം. പ്രമോദ്, അച്ചു ശശിധരൻ, ഓമന അമ്മാൾ, ജി. രാജശേഖരൻ നായർ, എം. ബാബു കെ.ആർ., ശശികുമാർ, നീൽ ജോസഫ് എന്നിവർ ധർണയിൽ സംസാരിച്ചു.