ലോകഘടികാരം വിദ്യാലയത്തിന് സമർപ്പിച്ചു.

Wednesday, 28 Jun, 2023   HARITHA SONU

വടക്കാഞ്ചേരി : ഗവ. ഗേൾസ് ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് തയ്യാറാക്കിയ ലോകഘടികാരം വിദ്യാലയത്തിന് സമർപ്പിച്ചു. പത്താം ക്ലാസിലെ ഭൂമിശാസ്ത്ര പാഠഭാഗമായ 'ഋതുഭേദങ്ങളും സമയവും' എന്ന അധ്യായത്തെ അടിസ്ഥാനമാക്കി സാമൂഹ്യശാസ്ത്ര കൗൺസിൽ ജില്ലാ സെക്രട്ടറിയും, സ്‌കൂളിലെ അധ്യാപകനുമായ കെ.പി. സജയനാണ് ലോകഘടികാരം നിർമിച്ചത്.

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ലോകഘടികാരം വിദ്യാർഥികൾക്കായി സമർപ്പിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് വി. എ. സുരേഷ്, എം.പി.ടി.എ. പ്രസിഡണ്ട് ധന്യാ മനോജ്, എസ്.എം.സി. ചെയർമാൻ സുരേഷ് കുട്ടത്ത്, പ്രധാനാധ്യാപിക കെ.കെ. സുമ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലോകരാജ്യങ്ങൾ, വിവിധരാജ്യങ്ങൾ പിന്തുടരുന്ന സമയമേഖലകൾ, രേഖാംശരേഖകൾ, സമയവ്യത്യാസം, ഗ്രീനിച്ച് രേഖ, തുടങ്ങിയവ ലോകഘടികാരത്തിലുണ്ട്.