കല്ലൂർ ആലേങ്ങാട്ട് കിണർ ഇടിഞ്ഞു താഴ്ന്നു.

Sunday, 24 Sep, 2023   HARITHA SONU

കല്ലൂർ : കഴിഞ്ഞ രാത്രിയിലെ കനത്ത മഴയെത്തുടർന്ന് കല്ലൂർ ആലേങ്ങാട്ട് കിണർ ഇടിഞ്ഞു താഴ്ന്നു. കുന്നത്തുപറമ്പിൽ പോളിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഞായറാഴ്ച രാവിലെ ഏഴരയോടെ വലിയ ശബ്ദത്തോടെ കിണറിന്റെ ഭിത്തി ഇടിഞ്ഞു താഴുകയായിരുന്നു. മുകൾ ഭാഗത്തെ സംരക്ഷണ ഭിത്തി ഉൾപ്പെടെ മൂന്ന് മീറ്റർ ഭാഗം പൂർണമായും കിണറിലേക്ക്‌ ഇടിഞ്ഞിറങ്ങിയ നിലയിലാണ്.