"ഉപവി" ചാരിറ്റബിള്‍ ട്രസ്റ്റ് രൂപികരിച്ചു.

Monday, 18 Dec, 2023   P M JAFFAR

 


ത്രിശ്ശൂർ : നാട്ടിക ഗ്രാമപഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശവും പ്രവര്‍ത്തനമണ്ഡലമായി ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ്  രൂപീകരണത്തിന്റെ പ്രഖ്യാപനവും, സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനവും 2023 ഡിസംബര്‍ 17 ഞായര്‍ രാവിലെ 9 മണിക്ക് നാട്ടിക വെസ്റ്റ് കെ.എം.യു.പി.സ്‌കൂളില്‍ വെച്ച് ഡോ.എന്‍.എ.മാഹിന്‍ നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് പി.എ.അബൂബക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രസ്റ്റ് കോ-ഓഡിനേറ്റര്‍ താജുദ്ദീന്‍ കാവുങ്ങല്‍ സ്വാഗതം പറഞ്ഞു. എം.എ. ഷാനവാസ് (എം.കെ.ഗ്രൂപ്പ്) മുഖ്യാതിഥിയായി പങ്കെടുത്തു. ട്രസ്റ്റിന്റെ ലോഗോ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.ദിനേശന്‍ പ്രകാശനം ചെയ്തു. യോഗത്തിന് നാട്ടിക ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡ് അംഗങ്ങളും നാട്ടിക വെസ്റ്റ് കെ.എം.യു.പി.സ്‌കൂള്‍ മാനേജര്‍ ഇ.കെ.തോമസ്മാസ്റ്റർ, ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ ഫൗണ്ടർ & ചെയർമാൻ ജാഫർ പി എം, നാട്ടിക ഹെൽത്ത് ഇസ്പെക്ടർ അനീഷ് കുമാർ, റോസി സിസ്റ്റർ വലപ്പാട്, പ്രിയ സിസ്റ്റർ നാട്ടിക, ഉഷ സിസ്റ്റർ നാട്ടിക എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. ആചാര്യന്‍ രാജീവ് ശാന്തി, നാട്ടിക മഹല്ല് ഖത്തീബ് കബീര്‍ ഫൈസി ചെറുകോട്, റവ.ഫാദര്‍ ബാബു അപ്പാടന്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. തൃശൂരിലെ പ്രമുഖ നേത്ര ആശുപത്രിയായ ട്രിനിറ്റിയിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുത്ത് നേത്രപരിശോധനയും രോഗനിര്‍ണ്ണയവും സൗജന്യമായിതന്നെ നടത്തുവാനും ആവശ്യമുള്ളവര്‍ക്ക് രക്തഗ്രൂപ്പ് നിര്‍ണ്ണയം നടത്തുവാനും സാധിച്ചു. "ഉപവി ചാരിറ്റബിൾ ട്രസ്റ്റ്"  ജനറൽ സെക്രട്ടറി, സാദിഖ് അസീസ്, ട്രഷറർ ബഷീറുദ്ദീൻ കെ.എസ്, വൈസ് പ്രസിഡൻ്റ് നൗഷാദ് പി.സി, ജോയൻ്റ് സെക്രട്ടറിമാരായ മുഹമ്മദ് റസൽ പി.കെ.,അബ്ദുൾ ജബ്ബാർ കെ.യു, ഭാരവാഹികളായ ഷഫീൻ അഷ്റഫ് കെ.എ, ഖാലിദ് പി.എ, സഗീർ പടുവിങ്ങൽ, നൗഷാദ് പട്ടാട്ട്, അബ്ദുൾസ്സലാം, മുഹമ്മദ്‌ യൂസഫ് വി എം എന്നിവർ പങ്കെടുത്തു. ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ് കെ.എ. നന്ദിയും രേഖപ്പെടുത്തി.