ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് തുടങ്ങി.

Sunday, 24 Sep, 2023   HARITHA SONU

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് തുടങ്ങി. നേത്ര ഐ. കെയർ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് ദിവസവും ഉച്ചയ്ക്ക് രണ്ടു മുതൽ നാല് വരെ നടക്കും. ആദ്യം വരുന്ന അഞ്ചുപേർക്ക് സൗജന്യ ക്യാമ്പിൽ അവസരം ലഭിക്കും. ഡിസ്ട്രിക്ട് ഗവർണർ ടോണി ഏനോക്കാരൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ജോൺ നിധിൻ തോമസ്‌ അധ്യക്ഷനായി. ബിജോയ്‌ പോൾ, മനോജ്‌ ഐബൻ, ടി. ജെ തോമസ്‌, റോണി പോൾ എന്നിവർ പ്രസംഗിച്ചു.