പൈതൃകമാണ് കരുത്ത് എന്ന പ്രമേയത്തിൽ ആദർശ കാമ്പയിന്റെ ഭാഗമായുള്ള ബഹുജന സംഗമം നടന്നു.

Sunday, 10 Sep, 2023   HARITHA SONU

മുള്ളൂർക്കര : പൈതൃകമാണ് കരുത്ത് എന്ന പ്രമേയത്തിൽ സമസ്ത ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റിയുടെ ആദർശ കാമ്പയിന്റെ ഭാഗമായുള്ള ബഹുജന സംഗമം മുള്ളൂർക്കര റേഞ്ചിൽ നടന്നു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പി. ടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡന്റ് എ. അഷറഫ് ദാരിമി അധ്യക്ഷനായി. ആറ്റൂർ മഹല്ല് പ്രസിഡന്റ് ഒ. എം ഏന്ത്യൻ സാഹിബ് പതാക ഉയർത്തി. ടി. എച്ച് ഉമർ ദാരിമി, ബഷീർ ഫൈസി ദേശമംഗലം, ഡോ. അബ്ദുൾ ലത്തീഫ് ഹൈതമി, ഹംസ ഫൈസി, കെ. എം മുഹമ്മദ്, കെ. എം ഉമർ, കെ. കെ മരയ്ക്കാർ, കെ. എ ഹംസക്കുട്ടി മൗലവി, വി. പി ഷാഹിദ് കോയ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.