'ബക്‌രി ബാങ്ക് ' പദ്ധതി തുടങ്ങി.

Tuesday, 26 Sep, 2023   HARITHA SONU

പുത്തൻചിറ : പുത്തൻചിറ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വി. എച്ച്. എസ്. ഇ വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'ബക്‌രി ബാങ്ക് ' പദ്ധതി തുടങ്ങി. പദ്ധതിപ്രകാരം സ്കൂളിലെ ഒരു വിദ്യാർഥിക്ക് ആട്ടിൻകുട്ടിയെ വിതരണം ചെയ്തു. പി. ടി. എ പ്രസിഡന്റ് വി. കെ റാഫി പദ്ധതി ഉദ്ഘാടനം ചെയ്തു. വി. എച്ച്. എസ്. ഇ പ്രിൻസിപ്പൽ ജയ്സി ആന്റണി അധ്യക്ഷയായി. പ്രോഗ്രാം ഓഫീസർ മിഷ, പി. സി ബാബു, രഞ്ജൻ ജി. പ്ലാക്കൽ, കെ. കെ സുരേഷ്, റഫീക്ക് പട്ടേപ്പാടം, എം. ബി സാരംഗ, ഗോഡ്വിൻ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.