ദേശീയ അധ്യാപക പുരസ്‌കാര ജേതാവ് കെ. യു മുജീബ് റഹ്‌മാനെ 'സസ്‌നേഹം 88' എസ്. എസ്. എൽ. സി ബാച്ച് കൂട്ടായ്മ അനുമോദിച്ചു.

Monday, 18 Sep, 2023   HARITHA SONU

അന്തിക്കാട് : അന്തിക്കാട് ഹൈസ്‌കൂളിലെ പൂർവവിദ്യാർഥിയായ ദേശീയ അധ്യാപക പുരസ്‌കാര ജേതാവ് കെ. യു മുജീബ് റഹ്‌മാനെ 'സസ്‌നേഹം 88' എസ്. എസ്. എൽ. സി ബാച്ച് കൂട്ടായ്മ അനുമോദിച്ചു. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സിന്ധു സജീവ് അധ്യക്ഷയായി. സജീവൻ അന്തിക്കാട്, ബിന്ദു സുരേഷ്, സ്റ്റീഫൻ ചാക്കോ, എ. വി അനിൽകുമാർ, വി. ബി ലിബീഷ്, ടി. എസ് ഷൈജു എന്നിവർ പ്രസംഗിച്ചു. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനാണ് കെ. യു മുജീബ് റഹ്‌മാൻ.