കോൺഗ്രസ് ഏകദിന സത്യാഗ്രഹം നടത്തി.

Wednesday, 16 Jun, 2021  ANOOB NOCHIMA

വടക്കാഞ്ചേരി : വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ഏകദിന സത്യാഗ്രഹം നടത്തി. ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. വേലൂർ പഞ്ചായത്ത് കോൺഗ്രസ് കക്ഷി നേതാവ് സ്വപ്‌ന രാമചന്ദ്രൻ അധ്യക്ഷയായി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ., രാജേന്ദ്രൻ അരങ്ങത്ത്, ഡോ. പി. സരിൻ, കെ.അജിത്കുമാർ, കെ. ജയശങ്കർ, പി.പി. യേശുദാസ്, ടി.കെ. ശിവശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.