കെ. എസ്. ഇ. ബി. എ. ബി സ്വിച്ച് സ്ഥാപിച്ച ലൈനുകളിൽ വള്ളിച്ചെടികൾ കയറിയത് അപകടഭീഷണിയാകുന്നു.

Wednesday, 06 Sep, 2023   HARITHA SONU

വേലൂർ : കെ. എസ്. ഇ. ബി. എ. ബി സ്വിച്ച് സ്ഥാപിച്ച ലൈനുകളിൽ വള്ളിച്ചെടികൾ കയറിയത് അപകടഭീഷണിയാകുന്നു. വെള്ളാറ്റഞ്ഞൂർ - തയ്യൂർ പാടത്തെ പാതയോരത്തെ വൈദ്യുതിക്കാലിലാണ് വള്ളിച്ചെടികൾ പടർന്നത്. എച്ച്. ടി ലൈനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള പ്രധാന ഉപകരണമാണിത്. കർഷകരും നാട്ടുകാരും നിരന്തരം കടന്നുപോകുന്ന പാതയോരത്താണിത്. കന്നുകാലികളും ഇവിടെ മേയാനെത്താറുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് വള്ളിച്ചെടികൾ എത്രയും പെട്ടെന്ന് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.