വെള്ളാറ്റഞ്ഞൂർ രാജിവ് ഗാന്ധി റൂറൽ സഹകരണ സംഘത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

Sunday, 16 Jul, 2023   P M JAFFAR

വേലൂര്‍ : വെള്ളാറ്റഞ്ഞൂർ രാജിവ് ഗാന്ധി റൂറൽ സഹകരണ സംഘത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. അമല മെഡിക്കൽ കോളജിൽ വിവിധ വിഭാഗം ഡോക്ടർമാർ പങ്കെടുത്തു. സെമിനാറിൽ വർദ്ധിച്ചു വരുന്ന നായ് ആക്രമണത്തെ കുറിച്ചും, പ്രതിരോധിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ചു സെമിനാറിൽ ക്ലാസ്സുകൾ എടുത്തു. അമല കമ്മ്യൂണിറ്റി വിഭാഗം ഡോ: ശ്രുതി അധ്യക്ഷയായിരുന്നു വേലൂർ ഗ്രാമ പഞ്ചായത്തംഗവും രാജീവ് ഗാന്ധി റൂറൽ സഹകരണ സംഘം പ്രസിഡന്റുമായ പി എൻ അനിൽ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ ഡോക്ടർമാർ, മുപ്പതോളം യുവ ഡോക്ടർമാർ സംഘാടക സമിതി കൺവീനർ ജോഷി വി സി, അമല ഹെൽത്ത് ഇൻസ്പെക്ടർ ബിനു,  ഡയറക്ടർമാരായ പരമേശ്വരൻ വി എസ്, ലക്ഷ്മി മേനോൻ സി, വാസുദേവൻ, ബെന്നി പി.എം വാർഡ് വികസന സമിതി അംഗം കുരിയാക്കോസ് പൊറത്തൂർ, സെക്രട്ടറി ജോയ്സി വി എൽ, കൃഷ്ണപ്രസാദ്, നാട്ടുകാർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.