മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി.

Friday, 28 Jul, 2023   HARITHA SONU

തൃശ്ശൂർ : മണിപ്പുരിലെ കലാപവും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അയ്യന്തോൾ സെയ്ൻറ് മേരീസ് അസംപ്ഷൻ ഇടവക അംഗങ്ങൾ പന്തം കൊളുത്തി പ്രകടനം നടത്തി. വടക്കേ കുരിശുപള്ളി സെന്ററിൽ ചേർന്ന സമാപനസമ്മേളനം വികാരി ഫാ. ജെയ്സൺ പുന്നശ്ശേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ്‌ ജെയിംസ് മുട്ടിക്കൽ അധ്യക്ഷനായി. പാസ്റ്ററൽ കൗൺസിൽ അംഗം മേഫി ഡെൽസൺ, കെ.എൽ. വിൻസെന്റ്, ജോഷി കരേരക്കാട്ടിൽ, റോയ് ഒ.എഫ്., ജോർലിൻ ജോഷി, അമൽ ചാർളി, വിൽ‌സൺ അറങ്ങാശ്ശേരി എന്നിവർ പ്രസംഗിച്ചു.