മുല്ലക്കര -മുളയം റോഡരികിലെ ട്രാൻസ്‌ഫോർമർ കാൽനടയാത്രക്കാർക്ക് അപകടഭീഷണിയായി.

Monday, 30 Nov, 2020   HARITHA SONU

മണ്ണുത്തി : മുല്ലക്കര -മുളയം റോഡരികിലെ ട്രാൻസ്‌ഫോർമർ കാൽനടയാത്രക്കാർക്ക് അപകടഭീഷണിയായി. സുരക്ഷാകവചം ഇല്ലാതെ റോഡിനോട് ചേർന്നാണ് ട്രാൻസ്‌ഫോർമർ സ്‌ഥാപിച്ചിരിക്കുന്നത്. ഒരു മീറ്റർ ഉയരത്തിലാണ് ഫ്യൂസ്. ജനത്തിരക്കേറിയ ഇതുവഴി വരുന്ന വാഹനങ്ങൾക്ക് വഴിമാറി കൊടുക്കുമ്പോഴാണ്‌ കാൽനടക്കാർ ഇതിൽ തട്ടുന്ന സ്ഥിതിയുണ്ടാകുന്നത്. മഴയത്ത് കുടചൂടി പോകുന്നവർക്കും അപകട സാധ്യത കൂടുതലാണ്. സുരക്ഷയ്‌ക്കായി നടപടി ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി.ഓഫീസിൽ പരാതി കൊടുത്തിരുന്നു. എന്നാൽ ഒന്നും ഉണ്ടായില്ല. വൈദ്യുതി വകുപ്പിന്റെ തിരുവനന്തപുരം വാട്‌സ്ആപ്പ് കോൾ സെന്ററിലേക്ക്‌ പരാതി നൽകി നടപടി കാത്തിരിക്കുകയാണ് നാട്ടുകാരിപ്പോൾ.