തീരപ്രദേശങ്ങളിൽ താമസിക്കുന്ന പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Friday, 14 May, 2021  ANOOB NOCHIMA

പുന്നയൂർക്കുളം : പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തങ്ങൾപ്പടി, പാപ്പളി, പെരിയമ്പലം ഭാഗങ്ങളിലാണ് കടലേറ്റം രൂക്ഷമായിട്ടുള്ളത്. തീരദേശ റോഡുകളിലേക്കും കടൽ കയറിയിട്ടുണ്ട്. തീരത്തുണ്ടായിരുന്ന ചെറുബോട്ടുകളും മത്സ്യബന്ധനോപകരണങ്ങളും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി.