വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം ചെയ്യതു.

Thursday, 17 Sep, 2020   HARITHA SONU

എടക്കുളം : പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ ഓൺലൈനായി നിർവഹിച്ചു. കെ.യു. അരുണൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 24 ലക്ഷം ചെലവഴിച്ചാണ് നിർമാണം. 1200 ചതുരശ്രയടിയിൽ ഏഴ് മുറികളിലായി നിർമാണം പൂർത്തിയാക്കിയ വ്യവസായകേന്ദ്രത്തിൽ ഹാൾ, ടോയ്‌ലറ്റ് റൂം, ഓഫീസ് റൂം, സ്റ്റെയർ റൂം, ഇലക്‌ട്രിഫിക്കേഷൻ, നെയിം ബോർഡ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വ്യവസായ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ കെ.യു. അരുണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ, ബ്ലോക്ക് മുൻ പ്രസിഡന്റ് ഷാജി നക്കര, പൂമംഗലം ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആർ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.