കോവിഡ് പ്രതിരോധപദ്ധതിയുടെ ഭാഗമായി നിർധനരോഗികൾക്ക് പോഷകാഹാരവിതരണം ആരംഭിച്ചു.

Friday, 28 May, 2021  ANOOB NOCHIMA

എടക്കുളം : പൂമംഗലം പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധപദ്ധതിയുടെ ഭാഗമായി നിർധനരോഗികൾക്ക് പോഷകാഹാരവിതരണം ആരംഭിച്ചു. മുട്ട, പാൽ, ബ്രഡ് തുടങ്ങിയവ വിതരണം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ നിർവഹിച്ചു. പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ബ്ലോക്ക് മെമ്പർ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സന്തോഷ് ടി.എ., ഹൃദ്യ അജീഷ്, വാർഡ് മെമ്പർ സന്ധ്യ വിജയൻ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.