പെരിഞ്ഞനം സപ്ലൈകോയിലേക്ക് മാർച്ച് നടത്തി.

Thursday, 03 Aug, 2023   HARITHA SONU

പെരിഞ്ഞനം : രൂക്ഷമായ വിലക്കയറ്റം പിൻവലിക്കുക, സബ്സിഡി ഉത്‌പന്നങ്ങൾ മാവേലി സ്റ്റോറിൽ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം സപ്ലൈകോയിലേക്ക് മാർച്ച് നടത്തി. പെരിഞ്ഞനം സെന്ററിൽനിന്ന്‌ ആരംഭിച്ച മാർച്ച് സപ്ലൈകോ പരിസരത്തുവെച്ചു പോലീസ് തടഞ്ഞു. ഡി.സി.സി. ജനറൽ സെക്രട്ടറി സി.സി. ബാബുരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. ചന്ദ്രൻ അധ്യക്ഷനായി.