ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടൽ തുടങ്ങി.

Tuesday, 11 May, 2021  ANOOB NOCHIMA

പാവറട്ടി : പഞ്ചായത്തിൽ സമ്പൂർണമായി ശുദ്ധജലം എത്തിക്കുന്നതിനുള്ള ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടൽ തുടങ്ങി. ശുദ്ധജലം പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് എത്തിക്കുന്ന പദ്ധതിയാണിത്. ഇതിനായി പാവറട്ടി ഇറച്ചിക്കട-കണ്ണൻതൃക്കോവിൽ റോഡിലും പള്ളിക്കുളം റോഡിലും ജല അതോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തൃത്താല കുടിവെള്ള പദ്ധതിവഴിയാണ് പഞ്ചായത്തിലേക്ക് ശുദ്ധജലം എത്തുന്നത്. പാവറട്ടി പുളിഞ്ചേരിപ്പടിയിൽ ജലസംഭരണിയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. സമ്പൂർണ ശുദ്ധജല പദ്ധതി വരുന്നതോടെ തീരദേശ മേഖലയിൽ ഉൾപ്പെടെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അനിൽകുമാർ പറഞ്ഞു.