കൃഷിക്കായി കോൾ നിലങ്ങൾ ഒരുക്കിയപ്പോൾ ജലപക്ഷികൾ വിരുന്നെത്തി.

Saturday, 01 May, 2021  ANOOB NOCHIMA


പാവറട്ടി : കൃഷിക്കായി കോൾ നിലങ്ങൾ ഒരുക്കിയപ്പോൾ ജലപക്ഷികൾ വിരുന്നെത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് പലയിടങ്ങളിലും കൺടെയ്ൻമെന്റ്‌ സോണായി ആളുകളുടെ സാന്നിധ്യം കുറഞ്ഞത് ഇവയുടെ പ്രജനനത്തിന് സഹായകരമായി.ഏനാമാക്കൽ, കോഞ്ചിറ, കണ്ണോത്ത്, മതുക്കര തുടങ്ങിയ കോൾപ്പാടങ്ങളിലാണ് വിവിധയിനം ജലപക്ഷികൾ പറന്നെത്തുന്നത്. കൃഷിക്കായി നിലം ഒരുക്കുന്നതിനായി വെള്ളം കെട്ടി നിർത്തിയും നിലം ഉഴുതു മറിച്ചതുമായ സാഹചര്യത്തിലാണ് വീണ്ടും കോൾനിലങ്ങളിൽ പക്ഷികൾ സജീവമാകുന്നത്. വിവിധ ഇനം പറക്കുന്ന താറാവുകൾ, കൊറ്റികൾ, കോഴികൾ തുടങ്ങിയവയാണുള്ളത് . താറാവുകളിൽ വിസ്റ്റലിങ് ഡക്ക്, സ്പോട് ബിൽഡ് ഡക്ക്, പിഗ്മി ഗൂസ്, കോഴികളിൽ നീലക്കോഴി, കുളക്കോഴി, ചാരക്കോഴികളും ഉണ്ട്. കൊറ്റി ഇനത്തിൽപ്പെട്ട വൂളി നേക്കഡ് സ്റ്റോർക്, പെയിന്റഡ് സ്റ്റോർക്, ബ്ലാക്ക് ഹെഡ്ഡ് ഇബീസ്, ഗ്ലോസി ഇബിസ് കൂടാതെ നാടൻ കൊറ്റികളും എരണ്ടകളും കോൾപ്പാടത്തു നിറയെ കാണാം.