യു.ഡി.എഫ്. അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധിച്ചു.

Tuesday, 22 Jun, 2021   HARITHA SONU

മറ്റത്തൂർ : തെരുവുവിളക്ക് വിഷയത്തിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ്. അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധിച്ചു. ഭരണപക്ഷ മെമ്പർമാരുടെ വാർഡുകളിൽ മാത്രം പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുന്ന രീതിക്കെതിരെയാണ് പ്രതിഷേധിച്ചതെന്ന് അംഗങ്ങളായ കെ.ആർ. ഔസേപ്പ്, ശിവരാമൻ പോതിയിൽ, ഷൈനി ബാബു കല്ലമ്പി, ലിന്റോ പള്ളിപ്പറമ്പൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.