ആദ്യ വാർഡ്തല ക്വാറെന്റെൻ കേന്ദ്രം അങ്കണവാടിയിൽ തുടങ്ങി.

Tuesday, 11 May, 2021  ANOOB NOCHIMA

കയ്പമംഗലം : മതിലകം ഗ്രാമപ്പഞ്ചായത്തിലെ ആദ്യ വാർഡ്തല ക്വാറെന്റെൻ കേന്ദ്രം തട്ടുങ്ങൽ അങ്കണവാടിയിൽ തുടങ്ങി. 3 പേർക്കുള്ള കിടക്ക സൗകര്യവും ഓക്സിജൻ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ടം എന്ന നിലയ്ക്ക് എമ്മാട് മദ്രസഹാൾ കൂടുതൽ കിടക്ക സൗകര്യങ്ങളോടെ രണ്ടു ദിവസത്തിനുള്ളിൽ ക്രമീകരിച്ച് പ്രവർത്തനക്ഷമമാക്കും. ഇ. ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജെസ്ന ഷമീർ അധ്യക്ഷത വഹിച്ചു. പി.എം. ആൽഫ, ഇ.ജി. സുരേന്ദ്രൻ, നജീബ് തട്ടുങ്ങൽ, ടി.എസ്. സജീവൻ, നിഷാദ് തുടങ്ങിയവർ‌ പങ്കെടുത്തു.