കായിക ലഹരി എന്ന തനത് പദ്ധതിയുടെ ഭാഗമായ് കായികപരിശീലന ക്യാമ്പിന് തുടക്കമിട്ടു.

Saturday, 12 Aug, 2023  

മതിലകം : മതിലകം ബ്ലോക്ക് ഡിവിഷൻ 14 ൽ നടപ്പാക്കുന്ന കായിക ലഹരി എന്ന തനത് പദ്ധതിയുടെ ഭാഗമായ് കൈപ്പമംഗലം ഗവ. ഫിഷറീസ് സ്ക്കൂളിൽ തുടങ്ങിയ കായികപരിശീലന ക്യാമ്പിലേക്ക് ഒരു വർഷത്തേക്കുള്ള കോഴിമുട്ട കൈപ്പമംഗലം കുടുംബശ്രീ സി.ഡി.എസ്. നൽകുന്നതിൻ്റെ ഭാഗമായ് ആദ്യഘട്ട സഹായം ഇന്ന് ഏറ്റുവാങ്ങി. ഇതിന് പുറമെ കായിക ഉപകരണങ്ങളിൽ ഒരു പങ്കും സി.ഡി.എസ്.കൈമാറി. ചെയർപേഴ്സൺ റസ്മിയ, സി.ഡി.എസ്.അംഗങ്ങളായ രേഖ, അനീഷ എന്നിവരിൽ നിന്ന് സംഭാവനകൾ ബ്ലോക്ക് മെമ്പർ ആർ.കെ. ബേബി, പ്രിൻസിപ്പാൾ സജിമോൻ മാസ്റ്റർ, ജയശ്രീ ടീച്ചർ, കായിക അധ്യാപകനായ അഖിൽ ചന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഫുട്ബോൾ, വോളിബോൾ, ബോക്സിംഗ്, ക്രിക്കറ്റ് എന്നീ ഇനങ്ങൾക്കാണ് പ്രധാനമായും പരിശീലനം നൽകുന്നത്.