കെ.എസ്.ആർ.ടി.സി. മാള ഡിപ്പോയിൽ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കഞ്ഞിവെച്ച് സമരം.

Saturday, 12 Aug, 2023  

മാള : ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ  ടി. ഡി. എഫിന്റെ നേതൃത്വത്തിൽ കഞ്ഞിവെച്ച് സമരം നടത്തി. ജീവനക്കാർ നടത്തിയ സമരം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സോയ് കോലഞ്ചേരി ഉദ്‌ഘാടനം ചെയ്തു. എ. സി. രതീഷ്, സി. എസ്. സുഭാഷ്, സി. ടി. ഡെന്നി, ടി. കെ. ജിനേഷ് എന്നിവർ പ്രസംഗിച്ചു.