പ്രതിസന്ധികൾക്കിടയിലും ഷെൽട്ടർ പ്രവർത്തനം പ്രശംസനീയം. KG. സുരേഷ്. അസി. പോലീസ് കമ്മീഷ്ണർ.

Friday, 10 Sep, 2021  ANOOB NOCHIMA

കോവിഡ് മഹാമാരിമൂലമുളള വലിയ പ്രതിസന്ധികൾക്കിടയിലും ഷെൽട്ടർ പ്രവർത്തകർ നടത്തുന്ന മികച്ച കാര്യണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് ഗുരുവായൂർ അസിസ്റ്റൻ്റ് പോലീസ് കമ്മിഷ്ണർ കെ.ജി.സുരേഷ് പറഞ്ഞു. കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  കൊറോണ ദുരിതബാധിത നിർദ്ധന  കുടുംബങ്ങൾക്കുള്ള സമാശ്വാസ കിറ്റുകൾ നൽകുന്ന പദ്ധതി   കടപ്പുറം  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ  ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഷെൽട്ടർ പ്രവർത്തനങ്ങൾ വർഷങ്ങളായി നേരിട്ട് കണ്ട് അനുഭവമുണ്ട്. അർഥവത്തും ആഴത്തിലള്ളതുമായ പ്രവർത്തന പദ്ധതികളാണ് ഷെൽട്ടർ നടപ്പിലാക്കി വരുന്നത്. പ്രസിഡന്റ് ടി കെ ഗഫൂർ അധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, ശുചീകരണ ഉൽപ്പന്നങ്ങൾ  എന്നിവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. സമാശ്വാസ പദ്ധതി ഒരു തുടർ പദ്ധതിയാണ്. വരും കാലങ്ങളിലും കോവിഡ് ബാധിത നിർദ്ധന കുടുംബങ്ങളിൽ സമാശ്വാസ കിറ്റുകളുമായി കാരുണ്യത്തിൻ്റെ തൂവൽ സ്പർശമായി ഷെൽട്ടർ പ്രവർത്തകർ എത്തും. ജനറൽസെക്രട്ടറി  പി.കെ.ബഷീർ, രക്ഷാധികാരികളായ  കെ.ശംസുദ്ധീൻ ഹാജി, എ.കെ.ഫറൂഖ് ഹാജി, പി.ശാഹു ഹാജി, പി.അബ്ദു റഹ്മാൻ, സി.ബി.എ.ഫത്താഹ്, ഗൾഫ് ചാപ്റ്റർ ഭാരവാഹികളായ പി.കെ.അക്ബർ ഷ, പി.കെ.ഷറഫുദ്ധീൻ, വി.യു.ഫൈസൽ, പി.എ.ഇബ്രാഹിം, തുടങ്ങിയവർ സംസാരിച്ചു. ഷെൽട്ടർ ഭാരവാഹികളായ  പി.ഹനീഫ ഹാജി, പി.എ.ഷൗക്കത്തലി കെ.ഐ. നൂറുദ്ധീൻ, പി.എ. സിദ്ധി, വർക്കിംഗ് കമ്മറ്റി അംഗങ്ങളായ  അലി വട്ടേക്കാട്, പി.എസ്.മുഹമ്മദ്,താജു പുന്നക്കച്ചാൽ, യൂത്ത് വിംഗ് ഭാരവാഹികളായ പി.കെ.ഷറഫുദ്ധീൻ കുഞ്ഞി, ഷഫീഖ് ഹുസൈൻ, ഷഹീർ ഹുസൈൻ, വനിതാ വിംഗ് ഭാരവാഹികളായസുഹറശംസു, അനീഷ ഷറഫുദ്ധീൻ, ഷാജി ഹൈദരലി, റീമ, ഉമൈറ, സരസ്വതി തുടങ്ങിയവർ നേതൃത്വം നൽകി.*