വെള്ളിയാങ്കല്ല് തടയണയിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ഷട്ടറുകൾ ഉയർത്തി.

Saturday, 15 May, 2021  ANOOB NOCHIMA

തൃത്താല : വെള്ളിയാങ്കല്ല് തടയണയിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്കൊഴുക്കിവിടാൻ ആരംഭിച്ചു. 27 ഷട്ടറുകളിൽ മൂന്നെണ്ണമാണ് ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുന്നത്. തടയണയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ കനത്തമഴ ലഭിച്ചതോടെയാണ് ജലനിരപ്പ് ഉയർന്നത്. പരമാവധി മൂന്നരമീറ്റർ സംഭരണശേഷിയുള്ള തടയണയിൽ ഒന്നരമീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. വേനലിൽ വറ്റിവരണ്ട് കിടക്കുകയായിരുന്നു തടയണ. കേവലം പത്ത് സെന്റീമീറ്റർ മാത്രമായിരുന്നു മൂന്നുദിവസം മുൻപത്തെ ജലനിരപ്പ്. തൃത്താല മേഖലയിലുടനീളം കുടിവെള്ളക്ഷാമവും രൂക്ഷമായിരുന്നു. ഇതിനെല്ലാം പരിഹാരമായി കനത്തമഴ ലഭിച്ച് തടയണ നിറഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.