കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് മണ്ണാർക്കാട് ബ്ലോക്കിന്റെ അർധവാർഷിക പൊതുയോഗം ജില്ലാ ഓർഗനൈസിങ് സെക്രട്ടറി പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Sunday, 24 Sep, 2023   HARITHA SONU

മണ്ണാർക്കാട് : കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് (കെ. എസ്. ഇ. എസ്. എൽ) മണ്ണാർക്കാട് ബ്ലോക്കിന്റെ അർധവാർഷിക പൊതുയോഗം ജില്ലാ ഓർഗനൈസിങ് സെക്രട്ടറി പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. രാമകൃഷ്ണൻ അധ്യക്ഷനായി. വിമുക്തഭടന്മാരുടെ മക്കളിൽ എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയവർക്കുള്ള അവാർഡുകളും സമ്മാനിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. വിജയലക്ഷ്മി, മലപ്പുറം ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ കെ. എച്ച് മുഹമ്മദ് അസ്‍ലം, ഭാരവാഹികളായ എൻ. മോഹൻദാസ്, എം. രാമഗുപ്തൻ, പി. ബാലകൃഷ്ണൻ, എം. കെ രാമചന്ദ്രൻ നായർ, കെ. പി മോഹൻകുമാർ, കെ. ബാലചന്ദ്രൻ, മഹിളാ വിങ് പ്രസിഡന്റ് കമലാദേവി എന്നിവർ സംസാരിച്ചു.