സംസ്കൃതദിനാചരണവും അനുമോദനച്ചടങ്ങും കൂറ്റനാട് തൃത്താല ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്നു.

Friday, 22 Sep, 2023   HARITHA SONU

കൂറ്റനാട് : സംസ്കൃതദിനാചരണവും അനുമോദനച്ചടങ്ങും കൂറ്റനാട് തൃത്താല ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി റജീന അധ്യക്ഷയായി. എം. നാരായണൻ നമ്പൂതിരി, കലാമണ്ഡലം ചന്ദ്രൻ, യു. എം ഹാരിഷ്, കെ. വി രാജീവ്, കെ. എൻ പത്മകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. കെ. എൻ പദ്മകുമാർ (ബനാറസ് യൂണിവേഴ്സിറ്റി), ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ആർ കുഞ്ഞുണ്ണി, എസ്. എസ്. ഒ കെ. പി സുനിൽകുമാർ, എ. കൃഷ്ണകുമാർ, എ. ഇ. ഒ പി. വി സിദ്ദീഖ്, കെ. കെ രാജേഷ്, അക്കാദമിക് സെക്രട്ടറി കെ. ജയശ്രീ, യു. പി ഷീബ, പി. ഇന്ദു, ടി. എം കാളിദാസൻ എന്നിവർ സംസാരിച്ചു.