അഗളി ജനമൈത്രി പോലീസിന്റെ യുവാക്കൾക്കായുള്ള കായികമത്സരപ്പരീക്ഷ പരിശീലന പദ്ധതി തൃശ്ശൂർ റെയ്ഞ്ച് ഡി. ഐ. ജി അജിത ബീഗം ഉദ്ഘാടനം ചെയ്തു.

Wednesday, 13 Sep, 2023   HARITHA SONU

അഗളി : അഗളി ജനമൈത്രി പോലീസിന്റെ യുവാക്കൾക്കായുള്ള കായികമത്സരപ്പരീക്ഷ പരിശീലന പദ്ധതി തൃശ്ശൂർ റെയ്ഞ്ച് ഡി. ഐ. ജി അജിത ബീഗം ഉദ്ഘാടനം ചെയ്തു. യൂണിഫോം സേനകൾക്കുള്ള കായികപരീക്ഷയ്ക്കുള്ള പരിശീലനമാണ് നൽകുക. അട്ടപ്പാടിയിൽ 127 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. അവധിദിവസങ്ങളിൽ സ്കൂളുകളുടെ മൈതാനത്തും ചെമ്മണ്ണൂർ മല്ലീശ്വര ക്ഷേത്രത്തിന് മുൻവശത്തുള്ള മൈതാനത്തുമാണ് പരിശീലനം നൽകുക. യുവാക്കൾക്കായി ഫുട്‌ബോൾ ടൂർണമെന്റും സംഘടിപ്പിക്കും. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അധ്യക്ഷനായി. അഗളി ഡി. വൈ. എസ്. പി എൻ. മുരളീധരൻ സംസാരിച്ചു.