തേങ്കുറിശ്ശി വില്ലേജോഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനം നടത്തി.

Wednesday, 04 Nov, 2020   HARITHA SONU

തേങ്കുറിശ്ശി : തേങ്കുറിശ്ശി ഒന്ന്, രണ്ട് വില്ലേജോഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി കെ. ചന്ദ്രശേഖരൻ അധ്യക്ഷനായി. മന്ത്രിമാരായ എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, രമ്യ ഹരിദാസ് എം.പി., കെ.ഡി. പ്രസേനൻ എം.എൽ.എ., കളക്ടർ ഡി. ബാലമുരളി, എ.ഡി.എം കാവേരിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ഇന്ദിര, വില്ലേജോഫീസർമാരായ സണ്ണി രാജൻ, വി.വി. വിജിത എന്നിവർ സംസാരിച്ചു.