കരുതൽവാസകേന്ദ്രത്തിൽ ഭക്ഷണശാല ആരംഭിച്ചു.

Saturday, 19 Jun, 2021   HARITHA SONU

ഷൊർണൂർ : നഗരസഭ കരുതൽവാസകേന്ദ്രത്തിൽ ഭക്ഷണശാല ആരംഭിച്ചു. കരുതൽവാസ കേന്ദ്രത്തിലേക്ക് നൽകിയിരുന്നത് മോശം ഭക്ഷണമാണെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് ഭക്ഷണശാല ആരംഭിച്ചത്. നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. കൃഷ്ണകുമാർ, കൗൺസിലർമാരായ ടി. ബിന്ദു, പി. പ്രസാദ്, നഗരസഭാ സെക്രട്ടറി കെ. പ്രമോദ്, ഇ.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.