പട്ടാമ്പിയിൽ ലോക ഒളിമ്പിക്‌സ് ദിനാചരണം സംഘടിപ്പിച്ചു.

Wednesday, 23 Jun, 2021   HARITHA SONU

പട്ടാമ്പി : ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ പട്ടാമ്പിയിൽ ലോക ഒളിമ്പിക്‌സ് ദിനാചരണം സംഘടിപ്പിച്ചു. മരത്തൈ നട്ടുപിടിപ്പിച്ചായിരുന്നു ദിനാചരണം സംഘടിപ്പിച്ചത്. അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്‌ അലി കുഞ്ഞുകൊപ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.വി. റഹ്‌മാൻ അധ്യക്ഷനായി. ജോയന്റ് സെക്രട്ടറി സി.പി. പ്രദീപ്, അക്ബർ പട്ടാമ്പി, നാസർ, അശോക് കുമാർ ടി.വി. എന്നിവർ സംസാരിച്ചു.